യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 379 പേര്‍ രോഗമുക്തി നേടുകയും ചെയ്‍തു. ഇന്ന് ഒരു കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
#UAE Health Ministry conducts 79,680 additional #COVID19 tests, announces 390 new cases, 389 recoveries, one death #WamNews pic.twitter.com/HJ4mRtsrOP
— WAM English (@WAMNEWS_ENG) August 28, 2020
യുഎഇയില്‍ ഇതുവരെ 68,901 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 59,861 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 379 പേരാണ് ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 8,661 കൊവിഡ് രോഗികളുണ്ട്.