ദുബായിലേക്ക് തിരികെ മടങ്ങി വരുന്ന സ്ഥിര താമസക്കാര്‍ക്കായി ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സുപ്രീം കമ്മിറ്റി പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് മീഡിയ ഓഫീസ് നിബന്ധനകള്‍ പുറത്തിറക്കിയത്.
തിരികെ എത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍;
1. പ്രവേശന പെർമിറ്റ് ലഭിക്കുവാനായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റില്‍ താമസക്കാർ അപേക്ഷിക്കണം.
2. വിമാനത്തിൽ കയറുന്നതിന് മുമ്പായി പിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരിക്കണം. ഇത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ ഹാജരാക്കണം.
3. മടങ്ങിവരുന്ന എല്ലാവരും COVID-19 DUBAI സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഡൗൺലോഡ് ചെയ്യണം.
4. വിമാനത്താവളത്തിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ താമസക്കാർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാന്റൈന്‍ ആവശ്യമില്ല.













