ഡല്‍ഹി: രാജ്യത്ത് 37ാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി. രോഗസ്ഥിരീകരണ നിരക്കും പ്രതിദിന മരണസംഖ്യയും തുടര്‍ച്ചയായി കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 48,405 പേരാണ് രോഗമുക്തരായത്. നിലവില്‍ 5.09 ലക്ഷം (5,09,673) പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ച് 92.56% ആയി. 79,17,373 പോരാണ് ഇതുവരെ കോവിഡില്‍ നിന്നും രക്ഷ നേടിയത്.
അതുപോലെ തന്നെ രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ക്രമാനുഗതമായി വര്‍ധിച്ച് 74,07,700 ആയി. കൂടാതെ രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 7.19 ശതമാനമായി കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അഞ്ഞൂറില്‍ താഴെ പ്രതിദിന മരണമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 490 കോവിഡ് മരണങ്ങളാണുണ്ടായത്.
പുതുതായി രോഗമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മഹാരാഷ്ടട്രയിലാണ. 8,232 പേരാണ് സംസ്ഥാനത്ത് സുഖംപ്രാപിച്ചത്. കേരളത്തില്‍ 6,853 പേരും ഡല്‍ഹിയില്‍ 6,069 പേരും രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ നാലിലൊന്ന് (25.51%) മഹാരാഷ്ട്രയിലാണ് നടന്നത്. 125 പേരാണ് സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങിയത്. ഡല്‍ഹി 77 മരണങ്ങളും പശ്ചിമ ബംഗാളില്‍ 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.