കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ച ബൈഹക്കി സഹോദരന് അയച്ച ഓഡിയോ സന്ദേശം പുറത്തായി. ആശുപത്രിയില്‍ ചികിത്സയ്ക്ക് പണം ആവശ്യമാണെന്ന് ബൈഹക്കി സഹോദരനോട് പറയുന്നുണ്ട്. ചികിത്സയ്ക്കായി പ്രത്യേകം പണം അടയ്ക്കണമെന്ന് ബൈഹക്കി ആവശ്യപ്പെട്ടു. നാല്‍പ്പതിനായിരം രൂപ വേണമെന്ന് ബൈഹക്കി ആവശ്യപ്പെട്ടുവെന്ന് സഹോദരന്‍ പറയുന്നു.
കളമശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ഡോ നജ്മ. ഹാരിസും ബൈഹക്കും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ പറഞ്ഞു. ആശുപത്രിയില്‍ നിരന്തരം വീഴ്ച്ചകള്‍ ഉണ്ടാകുന്നതായി സൂപ്രണ്ടിനേയും ആര്‍എംഒയേയും അറിയിച്ചിരുന്നുവെന്ന് നജ്മ പറഞ്ഞു. നഴ്‌സിങ് സൂപ്രണ്ടിന്റെ ശബ്ദസന്ദേശം പുറത്തുവന്നപ്പോഴും ഇക്കാര്യങ്ങള്‍ ആര്‍എംഒയെ അറിയിച്ചുവെന്ന് നജ്മ പറഞ്ഞു.
ഇതിനിടെ മരിച്ച ജമീലയുടെ ബന്ധുക്കള്‍ അന്വേഷണമാവശ്യപ്പെട്ട് ഇന്ന് പരാതി നല്‍കും. വെന്റിലേറ്റര്‍ പ്രവര്‍ക്കാത്തതിനെ തുടര്‍ന്ന് ജമീല ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടതായി ഡോ നജ്മ വെളിപ്പെടുത്തിയിരുന്നു.