കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെഫ്രോളജി വിഭാഗം അടച്ചു. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിന് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുകയാണ്. ഇതേ തുടര്‍ന്ന് ചികിത്സ അത്യാവശ്യക്കാര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ആശുപത്രിയിലെ ഒപിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കുകയും ചെയ്തു. വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വ്യക്കരോഗ ചികിത്സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്.
ഇന്നലെയാണ് നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ദിവസം മുന്‍പ് വരെ നഴ്‌സ് ജോലിക്കെത്തിയിരുന്നു. നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുെ നഴ്‌സുമാരും മറ്റു ജീവനക്കാരുമുള്‍പ്പടെ 24 പേര്‍ നീരീക്ഷണത്തില്‍ പോയി. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗവും അടച്ചു. ചികിത്സയ്‌ക്കെത്തിയ രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നേത്രരോഗ വിഭാഗം അടച്ച്ത്. ഇതേ തുടര്‍ന്ന് ഈ വിഭാഗത്തിലെ ഡോക്ടര്‍മാരുള്‍പ്പടെ 11 പോരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരീക്ഷണത്തില്‍ പോകുന്നത് പ്രതിസന്ധിയ്ക്ക് ഇടയാക്കുകാണ്. ഇത്തരം സാഹചര്യം ആരോഗ്യ മോഖലയില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും സ്ഥിതി വളരെ മോശമാണ്. 150 ഓളം ജിവനക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണുളളത്. ഒപിയില്‍ നിയന്ത്രണങ്ങളും അതോടൊപ്പെ തന്നെ സന്ദര്‍ശക വിലക്കും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുള്‍പ്പടെ 55 ഓളം പേരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. കണ്ണൂരില്‍ ഡോക്ടര്‍ക്കും പി ജി വിദ്യാര്‍ത്ഥിക്കും കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 50 പോരോളം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.