കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കോഴിക്കോട്ടെ സ്ഥിതി ആശങ്കാജനകമാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 144 നടപ്പിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ജില്ലയില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കും. ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ച കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തേയും യോഗം അതിശക്തമായി വിമര്‍ശിച്ചു. സംഘര്‍ഷത്തിലുണ്ടായിരുന്ന ഒരു കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് കാണുന്നതെന്നും യോഗം വിലയിരുത്തി.











