കൊച്ചി: ജില്ലയില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി ഉണ്ടാകും. ആലുവയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവറില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ ഉണ്ടായെന്ന് സംശയമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
എറണാകുളം മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കടവന്ത്ര മാര്‍ക്കറ്റില്‍ പരിശോധന ശക്തമാക്കി. വൈപ്പിന്‍ കാളമുക്കിലെ ഹാര്‍ബര്‍ അടച്ചു.
അതേസമയം, എപ്പോള്‍ വേണമെങ്കിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എറണാകുളത്ത് വരാമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ആലുവ മാര്‍ക്കറ്റ് താല്‍ക്കാലികമായി നാളെ തുറക്കും. എത്ര പേര്‍ക്ക് നില്‍ക്കാം എന്ന് പോലീസ് നിര്‍ദേശം നല്‍കും. 6 മണിക്ക് ലോഡിങ് പൂര്‍ത്തിയാക്കി പോയില്ലെങ്കില്‍ കട ഉടമയുടെ പെര്‍മിറ്റ് നിര്‍ത്തലാക്കും. ചില്ലറ വില്‍പ്പന അനുവദിക്കില്ല. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി എടുക്കും. സമാന്തര മാര്‍ക്കറ്റ് അനുവദിക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആലുവയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.