തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കും. വിവാഹ ചടങ്ങുകളില്‍ നൂറിലധികം പേര്‍ പങ്കെടുക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിബന്ധനകള്‍ പാലിക്കാത്തത് കൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കൂടുതല്‍ പേര്‍ക്കും രോഗം പടരുന്നത് വീട്ടില്‍ നിന്നാണ്. അമ്പത് ശതമാനം ആളുകള്‍ക്കും ഇങ്ങനെയാണ് രോഗം ബാധിക്കുന്നത്. തൊഴിലിടങ്ങളില്‍ നിന്ന് 20% പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.അഞ്ച് ശതമാനം സ്‌കൂളൂകളില്‍ നിന്നും പടര്‍ന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗരേഖ ഫെബ്രുവരി 28 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മാര്‍ഗരേഖ നീട്ടിയത്. സ്വിമിങ് പൂളുകള്‍ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അനുമതി നല്‍കി. സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. നിലവില്‍ 50% സീറ്റുകളില്‍ മാത്രമായിരുന്നു പ്രവേശനം.











