ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 30,548 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കണക്ക് 8,845,617 ആയി. പ്രതിദിന മരണസംഖ്യ 435 ആയതോടെ ആകെ മരിച്ചവരുടെ എണ്ണം 130,109 ആയി. രാജ്യത്തെ വിവധ സംസ്ഥാനങ്ങളിലായി 465,929 പേരാണ് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് 8,249,579 പേര്‍ കോവിഡില്‍ നിന്ന് മുക്തരായി. ഞായറാഴ്ച മാത്രം 43,851 പേരാണ് കോവിഡ് നെഗറ്റീവായത്.