രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്കാണ് രോഗം ബാധിച്ചത്. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 886 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇത്തരത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ ഏറ്റവും കൂടുതല്‍ രോഗബാധിതരുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തെത്താണ് സാധ്യത.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,27,075 ആയി. 41,585 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. അതേസമയം 13,78,106 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതി രൂക്ഷമായി കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളള സംസ്ഥാനം മഹാരാഷ്ട്രയാണ്.