ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് സർക്കാർ ഉത്തരവായി

covid 1

സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപനതലത്തിൽ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്‍റ് സെന്‍റെറുകളുടെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം സെന്‍റെറുകൾ സജ്ജീകരിക്കുന്നതിനായി നൂറു കിടക്കകൾ വരെയുള്ള സെന്‍റെറുകൾ ആരംഭിക്കാൻ ഇരുപത്തിയഞ്ചു ലക്ഷം രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കുള്ള സെന്‍റെറുകൾക്ക് നാല്പതു ലക്ഷവും ഇരുന്നൂറു കിടക്കകൾക്ക് മുകളിലുള്ള സെന്‍റെറുകൾക്ക് അറുപതു ലക്ഷം രൂപയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് അനുവദിക്കും.

ആരോഗ്യ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സമിതിയുടെയും ശുപാർശ പ്രകാരമായിരിക്കും ഓരോ പ്രദേശത്തും ട്രീറ്റ് മെന്‍റ് സെന്‍റെറുകൾ ആരംഭിക്കുക. സിഎഫ്എൽടിസിയായി ഉപയോഗിക്കുന്ന കെട്ടിടം കണ്ടേത്തേണ്ട ചുമതല അതാത് തദ്ദേശഭരണ സ്ഥാപനത്തിനാണ്. ഇവിടേക്കാവശ്യമായ മെഡിക്കൽ സ്റ്റാഫിന്റെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട ഉപാധികൾ, ഉപകരണങ്ങൾ, മരുന്നുകൾ, എന്നിവ ഒഴികെയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കായിരിക്കും. സർക്കാർ നിർദ്ദേശാനുസരണം അടിയന്തിര ഘട്ടങ്ങളിൽ മരുന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാങ്ങി നൽകാവുന്നതാണ്.

സി എഫ് എൽ ടി സിയുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനത്തിന്‍റെ അധ്യക്ഷ/അധ്യക്ഷൻ ചെയർപേഴ്സനായ കമ്മിറ്റിയും ഉണ്ടാകും. ഈ കമ്മിറ്റിയായിരിക്കും സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുക. മനേജിംഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡൽ ഓഫീസറും ഉണ്ടാകും. നോഡൽ ഓഫീസറെ കൂടാതെ തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ ചാർജ്ജ് ഓഫീസറായി എല്ലാ സമയത്തും സെന്ററിൽ ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങളും പ്രവർത്തനങ്ങളും ഇത്തരംസെന്‍റെറുകളിൽ ഉറപ്പാക്കും. സെന്‍ററുകളിലുണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, മാലിന്യ പരിപാലനം തുടങ്ങി എല്ലാ കാര്യങ്ങളും ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.

Also read:  ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ പരിശോധകരുടെ കണ്ണ് വെട്ടിക്കുന്നു : അവർ തോൽപ്പിക്കുന്നത് സ്വന്തം സഹോദരങ്ങളെ - മുഖ്യമന്ത്രി

എന്താണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്‍റ് സെൻറർ അഥവാ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം (CFLTC) ?

കേരളത്തിന് ഇന്ന് കോവിഡ് പ്രതിരോധത്തിൽ നേട്ടം ഉണ്ടാവാൻ കാരണം നാം നേരത്തെ തന്നെ അസുഖം സംശയിക്കുന്നവരെ കണ്ടെത്തി ക്വാറൻ്റൈൻ ചെയ്തതും അതോടൊപ്പം അവരെ താമസം കൂടാതെ ടെസ്റ്റ് ചെയ്ത് അസുഖം ഉണ്ടെന്ന് കണ്ടെത്തിയ വരെ ഐസൊലേറ്റ് ചെയ്തതുമാണ് . രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ടെസ്റ്റിംഗ് ഐസൊലേഷൻ മുതലായവ ഇനിയും കൂടുതലായി ചെയ്തെങ്കിൽ മാത്രമേ നമുക്ക് രോഗവ്യാപനം നിയന്ത്രിച്ച് നിർത്താൻ സാധിക്കുകയുള്ളൂ,

ത്രീ ടയർ സിസ്റ്റമാണ് കോവിഡ് മാനേജ്മെൻ്റിനായി സംസ്ഥാന ഗവൺമെന്‍റ് വിഭാവനം ചെയ്തിരിക്കുന്നത് ആദ്യം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ സെൻ്ററുകൾ (IQC) രണ്ടാമത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ അഥവാ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം (CFLTC) മൂന്നാമതായി കോവിഡ് ഹോസ്പിറ്റൽസ് (CH). സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലതോറും ഹോസ്പിറ്റലുകൾ തിരഞ്ഞെടുക്കുകയും അവയുടെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കേരളം സമൂഹ വ്യാപനത്തിലേക്ക് പോകുന്ന ഒരു ഘട്ടം എത്തിയാൽ എല്ലാ രോഗികളെയും ചികിത്സിക്കുന്നതിന് ആ സൗകര്യങ്ങൾ ചിലപ്പോൾ അപര്യാപ്തമായേക്കാം. അതുമാത്രമല്ല മറ്റ് അസുഖങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ നീക്കി വെക്കേണ്ടതുമുണ്ട് . കോവിഡ് ബാധിക്കുന്ന ബഹു ഭൂരിഭാഗം ആളുകളും ചെറിയ രോഗലക്ഷണങ്ങൾ മാത്രം ഉള്ളവരോ രോഗലക്ഷണങ്ങൾ തീരെ ഇല്ലാത്തവരോ ആയിരിക്കാം. അവരെ ഒരു പ്രധാന ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത് യഥാർത്ഥത്തിൽ ആ ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ള ഒരു രോഗിക്ക് കിടക്ക നിഷേധിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് CFLTC സ്ഥാപിക്കപ്പെട്ടിരിക്കുന്നത് . CFLTC രോഗികൾക്ക് ആവശ്യമായ കിടത്തി ചികിത്സ ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൊടുക്കുകയും അതോടൊപ്പം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗകര്യം ടെലിമെഡിസിൻ മുഖാന്തരം ലഭ്യമാകുകയും ചെയ്യും.

Also read:  ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് ; പരി​ഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി

ഇത്തരം CFLTC കളിൽ ഇതിൽ ഉള്ള രോഗികൾ ഡോക്ടർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും . ഓരോ CFLTC യും ഒരു കോവിഡ ആശുപത്രിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. രോഗിയുടെ അസുഖം മൂർച്ഛിക്കുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹത്തെ CFLTCയിലെ ഡോക്ടർ പരിശോധിക്കുകയും കൂടുതൽ ചികിത്സ ആവശ്യമാണ് എന്നു തോന്നിയാൽ കോവിഡ് ആശുപത്രിയിലേക്ക് താമസംവിനാ റഫർ ചെയ്യുകയും ചെയ്യും. ഇത്തരത്തിലുള്ള ഹബ് ആൻഡ് സ്പോക്ക് മോഡൽ രോഗികൾക്കും ചികിത്സകർക്കും ആത്മവിശ്വാസവും ആരോഗ്യ സുരക്ഷയും ഉറപ്പു വരുത്തുന്നു. രോഗികൾക്ക് ആവശ്യമായ കൗൺസലിംഗ് കൊടുക്കുന്നതിനായി ആയി മാനസികാരോഗ്യ വിദഗ്ധർ CFLTC സന്ദർശിക്കുന്നുണ്ട് .

തിരുവനന്തപുരത്ത് പതിമൂന്നോളം CFLTC കൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു എല്ലായിടത്തും ആയി ആയിരത്തിലധികം കിടക്കകൾ സജ്ജമായി കഴിഞ്ഞു . ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് സ്റ്റാഫിനെയും ഈ സ്ഥലങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

താഴെപ്പറയുന്നവയാണ് തിരുവന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന CFLTC കൾ:

CFLTC1. സർക്കാർ ഹോമിയോ കോളേജ് ഇറാനിമുട്ടം.
CFLTC2. എസ്‌യുടി മെഡിക്കൽ കോളേജ് വട്ടപ്പാറ.
CFLTC3. എസ്ആർ മെഡിക്കൽ കോളേജ് വർക്കല.
CFLTC4. സി.എസ്.ഐ മെഡിക്കൽ കോളേജ് കാരക്കോണം.
CFLTC5. സെന്റ് തോമസ് സ്കൂൾ, പൂന്തുറ.
CFLTC6. ജി വി രാജ കൺവെൻഷൻ സെന്‍റർ വിഴിഞ്ഞം.
CFLTC7. ഐ എം ജി തിരുവനന്തപുരം
CFLTC8. എസ്ആർ ഡെന്‍റൽ കോളേജ് വർക്കല
CFLTC9. ഇഎസ്ഐ ഹോസ്പിറ്റൽ പെറൂർക്കട
CFLTC10. ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി, പാറശാല
CFLTC11. എസ്.എൻ ട്രെയിനിംഗ് കോളേജ്, നെടുങ്ങണ്ടം
CFLTC12. വെള്ളായണി അഗ്രികൾച്ചറൽ കോളേജ് ഹോസ്റ്റൽ
CFLTC13. ആയുർവേദ ആശുപത്രി വർക്കല.

Also read:  ഹരിയാനയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം

ഇതുകൂടാതെ പല CFLTC സെന്‍ററുകളുടെ നിർമ്മാണവും പൂർത്തിയായി വരുന്നുണ്ട് .

കുറഞ്ഞത് നാല് ഡോക്ടർമാരും മൂന്ന് സ്റ്റാഫ് നഴ്സും എങ്കിലും ഓരോ CFLTC യിലും നിയമിക്കപ്പെട്ടിട്ടുണ്ട് . വലിയ സ്ഥലങ്ങളിൽ കൂടുതൽ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. ഓരോ CFLTC യിലും ട്രയാജ് ചെയ്യുന്നതിനും എന്നും രോഗികളെ പരിശോധിക്കുന്നതിനും സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതിനും വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനും എല്ലാം പ്രത്യേകം പ്രത്യേകം സ്ഥലങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഉണ്ട് അതേപോലെ എല്ലാ അവശ്യ ബയോമെഡിക്കൽ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണം ശാസ്ത്രീയമായി ചെയ്യുന്നു എന്നത് എക്സ്റ്റേണൽ ഏജൻസിയുടെ സഹായത്തോടെ ഉറപ്പാക്കിയിട്ടുണ്ട് എല്ലാവിധ രോഗാണുബാധ നിയന്ത്രണ പ്രക്രിയകളും കർക്കശമായി പാലിക്കുന്നു എന്ന് ഉറപ്പാക്കിയിട്ടുണ്ട് .

ഓരോ CFLTC യും മേൽനോട്ടം വഹിക്കുന്നതിന് ആയി ഒരു മാനേജ്മെൻറ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ബ്ലോക്ക് മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, അതോടൊപ്പം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പ്രതിനിധി , തഹസിൽദാർ എന്നിവരാണ് ഇതിലെ അംഗങ്ങൾ. ഒരു നോഡൽ മെഡിക്കൽ ഓഫീസർ CFLTC യുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. വൃത്തിയുള്ള കിടക്ക ഭക്ഷണം വെള്ളം ടോയ്‌ലറ്റ് സൗകര്യങ്ങൾ വൈദ്യുതി വെളിച്ചം മുതലായ ആവശ്യം സേവനങ്ങൾ ഉറപ്പാക്കുക എന്നുള്ളത് ഈ കമ്മിറ്റിയുടെ ചുമതല ആയിരിക്കും.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES