കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പട്ടിക തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.
ആദ്യം 31 രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അഫ്ഗാനിസ്ഥാനെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റ് രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലവുമായി കുവൈത്തിലേക്ക് പോകുന്നതിന് തടസ്സമില്ല.




















