ലോകത്ത് കോവിഡ് മരണം 6.30 ലക്ഷം കടന്നു. ആകെ രോഗികള്‍ ഒരു കോടി 53 ലക്ഷത്തി അമ്പത്തിരണ്ടായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ മരിച്ചു. അമേരിക്കയില്‍ ജൂണിന് ശേഷം ഇതാദ്യമായാണ് പ്രതിദിനമരണ നിരക്ക് ആയിരം കടക്കുന്നത്. 24മണിക്കൂറിനിടെ 66,853 പേര്‍ക്ക് അമേരിക്കയിലും, 65,339 പേര്‍ക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.
അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടന്നു. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്.


















