തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ നിന്നായി മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. ഖൈറുന്നീസ കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്.
ഇവരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് സ്വദേശി കോയ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കവെയാണ് ഇവര്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു.