കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം.പി അഷ്‌റഫ്(53) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. അഷ്‌റഫിന് അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു.
ആലുവ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രോഗം മൂര്‍ജ്ജിച്ചതിനെ തുടര്‍ന്ന് അഷ്‌റഫിനെ ജൂലൈ 29 നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു.