കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ(74)ആണ് ഇന്നലെ രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 40 ആയി.
ജൂലൈ 11-നാണ് നഫീസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഇവരുടെ വീട്ടിലെ 8 പേര്‍ക്കും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നഫീസയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് ശ്വസകോശ സംബന്ധമായ അസുഖവും പ്രമേഹവും ഉണ്ടായിരുന്നു.
അതേസമയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇതെന്ന് ഡിഎംഒ വ്യക്തമാക്കി. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌ക്കരിക്കും.











