സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം സ്വദേശിയായ 24 വയസുകാരന്‍ ആണ് മരിച്ചത്. ഇന്ന് പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് രോഗബാധ ഉയരുന്നതില്‍ ആരോഗ്യ വകുപ്പ് ആശങ്കയിലാണ്. ഇന്നലെ 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 17 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 6 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഓരോരുത്തര്‍ക്ക് വീതമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണ്‍ 30 വരെയുളള കണക്കുകള്‍ പ്രകാരം ഉറവിടം അറിയാത്ത 41 കേസുകള്‍ ആണ് സംസ്ഥാനത്തുളളത്. 18 കേസുകളുടെ ഉറവിടം അജ്ഞാതമാണ്. മറ്റുളളവയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, തിരുവനന്തപുരത്ത് സമൂഹ വ്യാപനം നടന്നു കഴിഞ്ഞോയെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്‌ദ്ധര്‍. ആശങ്ക കൂട്ടിയതും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നഗരത്തെ നയിച്ചു. പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചയാളില്‍ നിന്നും തിങ്കളാഴ്‌ച മാത്രം പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്തെ ആശങ്ക വര്‍ധിപ്പിക്കുന്നു. തലസ്ഥാനത്തുണ്ടായ മൂന്നു മരണങ്ങളില്‍ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.
കേരളത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും ആളുകളെത്തുകയും മടങ്ങുകയും ചെയ്യുന്ന തലസ്ഥാനത്ത് ഈ സാഹചര്യം സങ്കീര്‍ണത സൃഷ്ടിക്കുന്നു. സമ്ബര്‍ക്കത്തിലൂടെ ബാധിച്ചവരാവട്ടെ ഡ്രൈവര്‍മാര്‍, കടയുടമകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്‍ അടക്കമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ക്ക്. തീരദേശ മേഖലയില്‍ ആശങ്ക കൂടുതല്‍ ശക്തമാണ്. തീരദേശ മേഖല കേന്ദ്രീകരിച്ച് കൊണ്ട് ആശങ്കയുണ്ടാക്കുന്ന വിധം ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവിദ്ഗദരുടെ മുന്നറിയിപ്പ്.