കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി .
അതേസമയം സംസ്ഥാനത്ത് ഇതുവരെ 54 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്ത് 16,996 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,562 പേര് രോഗമുക്തി നേടി.











