സമഗ്ര നടപടികളുടെ ഭാഗമായി കോവിഡ് മുക്തി നിരക്കില്‍ രാജ്യം വലിയ കുതിപ്പു നടത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,533 പേരാണ് രോഗമുക്തരായത്. പ്രതിദിന രോഗമുക്തരില്‍ ഇത് പുതിയ റെക്കോര്‍ഡാണ്.
രോഗമുക്തരില്‍ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് മുക്തരായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. മഹാരാഷ്ട്രയില്‍ മാത്രം 14,000 ത്തിലധികം പേരാണ് രോഗമുക്തരായത്. കര്‍ണാടകത്തില്‍ 12,000 ത്തിലധികം പേരും. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 36 ലക്ഷം (3,624,196) കവിഞ്ഞു, മുക്തി നിരക്ക് 77.77% ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 97,570 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24,000 ത്തിലധികം രോഗികള്‍ മഹാരാഷ്ട്രയിലുണ്ട്. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും 9,000 ത്തിലധികം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 36% മഹാരാഷ്ട്രയിലാണ്. 442. കര്‍ണാടകയില്‍ 130 മരണം.
മരണ സംഖ്യയില്‍ 69 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ് (മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി)




















