മസ്കറ്റ്: കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ട് മുതല്‍ അഞ്ച് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് ഒമാന്‍. മാര്‍ച്ച് നാല് മുതല്‍ മാര്‍ച്ച് 20 വരെയാണ് നിയന്ത്രണങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുളളത്. മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ സ്‌കൂളുകളില്‍ ഇ ലേണിംഗ് പഠനം തുടരും.
കോവിഡ് വൈറസിന്റെ ജനിതക വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ഓര്‍മ്മിപ്പിച്ചു. റസ്റ്ററന്റുകളും കഫേകളും ഹോം ഡെലിവറി സര്‍വ്വീസുകളില്‍ ഉള്‍പ്പടെ മുന്‍കരുതലുകള്‍ കര്‍ശനമായി പിന്തുടരണം.
ഗ്യാസ് ഏജന്‍സികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, മരുന്ന് ഫാര്‍മസികള്‍ തുടങ്ങി അവശ്യ സര്‍വ്വീസുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സ്‌കൂളുകളുകളില്‍ ഇ ലേണിംഗ് തന്നെ തുടരും. സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും തീരുമാനങ്ങളെന്നും അധികൃതര്‍ വ്യക്തമാക്കി.















