കൊച്ചി: എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവ വാര്‍ഡിലായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി. ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കമാണ് നഴ്‌സുമാര്‍ക്ക് കോവിഡ് നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രസവ വാര്‍ഡ് അടച്ചേക്കും. നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും രണ്ട് കടകളിലെ ജീവനക്കാര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ശക്തന്‍മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.