യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 761 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് 84,916 പേര്‍ക്കാണ്. ഇവരില്‍ 74,273 പേര്‍ ഇതിനോടകം രോഗമുക്തരായി. നിലവില്‍ 10,239 കൊറോണ രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 97,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 87 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുള്ളത്.
الصحة تجري 97,251 فحصا ضمن خططها لتوسيع نطاق الفحوصات وتكشف عن 674 إصابة جديدة بفيروس #كورونا المستجد و761 حالة شفاء ولم يتم تسجيل أي حالة وفاة خلال الـ24 ساعة الماضية#وام pic.twitter.com/CXSRnAeJeV
— وكالة أنباء الإمارات (@wamnews) September 20, 2020
അതേസമയം മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്ന കൊവിഡ് വാക്സിന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിത്തുടങ്ങി. യുഎഇ ആരോഗ്യ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.


















