തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുക.
കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. രാജ്യത്തെ കോവിഡ് രോഗികളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.