ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 38,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 8,912,907 ആയി. അതേസമയം 8,335,109 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡില്‍ നിന്ന് മുക്തരായത്. ചോവ്വാഴ്ച മോത്രം 44,739 പേരാണ് കോവിഡ് നെഗറ്റീവ് ആയത്. 474 പേര്‍ കൂടി കോവിഡ് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 131,031 ആയി.