ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ ആശങ്ക ജനിപ്പിച്ച് കോവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ മാത്രം ഒറ്റദിവസം കൊണ്ട് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധി സൈനികര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. റിപ്പബ്ലിക് ദിന പരേഡ്, ആര്‍മി ഡേ, ബീറ്റിങ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഒന്നര മാസത്തിലേറേയായി സൈനിക സംഘം ഡല്‍ഹിയിലുണ്ട്.
തലസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് സൈനികര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡിപി ക്യാമ്പില്‍ വീണ്ടും വ്യാപക പരിശോധന നടത്തിയത്. ഇതിലാണ് നിരവധി പേര്‍ക്ക് കോവിഡ് പോസിറ്റീവായത്. നെഗറ്റീവായവരില്‍ പലരും രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതിനാല്‍ വ്യാപന തോത് കൂടാന്‍ സാധ്യതയുണ്ട്. അതേസമയം ക്യാമ്പിലെ കോവിഡ് വ്യാപനം സംബന്ധിച്ച് കരസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.