ന്യൂഡല്‍ഹി: രാജ്യത്ത് 44,281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 86,36,012 ആയി. കഴിഞ്ഞ ദിവസം 512 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,27,571 ആയി. വിവിധ സംസ്ഥാനങ്ങളിലായി 4,94,657 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 80,13,784 പേര്‍ രോഗമുക്തി കൈവരിച്ചു. ഇന്നലെ മാത്രം 50,326 പേര്‍ ആശുപത്രിയില്‍ നിന്നും രോഗമുക്തരായി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 93 ശതമാനത്തിന് മുകളിലാണ്.
രാജ്യത്ത് ഏറ്റവും കൂടുല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 3791 കേസും 110 മരണവുമാണ് ഇന്നലെയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ആകെ 17,26,926 കേസും 45435 മരണവുമായി. 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 7830 കേസും 83 മരണവും ഇന്നലെ ഡല്‍ഹിയിലുണ്ടായി. ഇന്നലത്തെ കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 6010 രോഗബാധിതരും 28 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കര്‍ണാടകയില്‍ 2362 കേസും 20 മരണവും ആന്ധ്രയില്‍ 1886 കേസും 12 മരണവും തമിഴ്നാട്ടില്‍ 2146 കേസും 25 മരണവും റിപ്പോര്‍ട്ട് ചെയ്തു.












