ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ദിവസം വൈറസ് ബാധിതരുടെ എണ്ണം 40,000ല്‍ താഴെയായിരുന്നു. 38,310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 82,67,623 പേര്‍ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 490 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,23,097 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവര്‍ 5,41,405 പേരാണ്. 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 20,503 പേരുടെ കുറവുണ്ടായി.
നിലവില്‍ 76,03,121 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 58,323 പേര്‍ രോഗമുക്തി നേടി.