പഞ്ചറൊട്ടിക്കുന്നവര്‍ റിപ്പെയര്‍ ചെയ്താല്‍… അഥവാ കോവിഡ് ചികിത്സ

covid-alopa

ഡോ. എം.ബി. സലിം കുമാര്‍, വൈറ്റില

വാഹനം എത്ര വിലപിടിപ്പുളളതും ലക്ഷുറിയായാലും പഞ്ചറായാല്‍ വഴിയില്‍ കിടന്നതു തന്നെ… വഴിയില്‍ കിടക്കേണ്ടി വരുമ്പോഴേ പഞ്ചറൊട്ടിക്കുന്നവന്റെ വിലയറിയൂ. അതിനാല്‍ പലപ്പോഴും അടിയന്തര ഘട്ടങ്ങളില്‍ പഞ്ചറൊട്ടിക്കുന്നവന്‍ വാഹന യാത്രക്കാര്‍ക്ക് ദൈവതുല്യനായി മാറും. ഇതൊക്കെ പരിപൂര്‍ണ്ണ സത്യമാണെങ്കിലും വാഹനത്തിന് വരുന്ന മറ്റേത് തരം കംപ്ലെയിന്റിനും പഞ്ചറൊട്ടിക്കുന്നവനെ ഏല്‍പിച്ചാല്‍ എങ്ങനെയിരിക്കും! ഒരടിയന്തിരഘട്ടത്തില്‍ ഞങ്ങളെ രക്ഷപെടുത്തിയ ദേവദൂതനല്ലെ അതിനാല്‍ ചേട്ടന്‍ തന്നെ റിപ്പെയര്‍ ചെയ്താല്‍ മതി എന്നു പറഞ്ഞ് പഞ്ചറൊട്ടിക്കുന്നവനെ വാഹനമേല്‍പ്പിച്ചാല്‍ എങ്ങനെയിരിക്കും?

അങ്ങനെ ആരെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചാല്‍, അങ്ങനെ ചെയ്യുന്നവരെ കാണണമെങ്കില്‍ കോവിഡ് ചികിത്സ കൈയില്‍ മരുന്നില്ലാത്ത അലോപ്പതി വകുപ്പു തന്നെ ചെയ്യണമെന്നും ഹോമിയോപ്പതി ആയുര്‍വേദക്കാര്‍ അതിലിടപ്പെട്ട് പോകരുതെന്നും നിര്‍ബന്ധം പിടിക്കുന്ന കേരളത്തിലെ മന്ത്രിയുള്‍പ്പെടുന്ന ആരോഗ്യ വകുപ്പ് മേധാവികളെ കണ്ടാല്‍ മതിയാകും. കോവിഡ് മൂലമുള്ള എത്രയോ മരണങ്ങള്‍ രോഗം തുടങ്ങുന്ന സമയത്ത് ആയുഷ് വിഭാഗങ്ങള്‍ ചികിത്സിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു.

ഒരു വൈറസ് രോഗവും ആരേയും കൊല്ലുന്നില്ല. അതിനെ നേരിടുന്ന രീതിമൂലമാണ് കൂടുതല്‍ പേരും മരണത്തിലേക്കെത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ അപ്രതീക്ഷിതമായി ഒട്ടേറെ മരണങ്ങള്‍ നടന്നു കഴിഞ്ഞു. ഇനിയും നടക്കും. ഒരു ചെറിയ പനി കാരണം നല്ല പ്രായത്തില്‍ത്തന്നെ ജീവന്‍ വെടിയേണ്ടിവന്നവരുടെ കുടംബാംഗങ്ങളൊന്നും തന്നെ ഒരു വൈദ്യശാസ്ത്രത്തിന്റെ ദുര്‍വാശി മൂലമാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ ദുര്‍ഗതിവന്നതെന്ന സത്യം തിരിച്ചറിയുന്നില്ല എന്നതാണ്. ഏറ്റവും ദു:ഖകരമായ സത്യം. എങ്ങനെ എന്നല്ലേ – പിന്നാലേ വിശദീകരിക്കാം. അതിനു മുമ്പ് മറ്റൊരു കാര്യം പറയേണ്ടതുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതെഴുതുന്നയാളിന്റെയടുത്ത് ഒട്ടേറെ പനിബാധിതരുടെ കേസുകള്‍ വരുന്നുണ്ട്. രോഗി വരേണ്ട മരുന്ന വാങ്ങാന്‍ ആരേയെങ്കിലും വിട്ടാല്‍ മതി എന്ന നയമാണ് സ്വീകരിക്കുന്നത്. വിളിച്ചു ചോദിക്കുന്നവരോട്-പനി എത്ര കൂടിയാലും പാരസെറ്റമോള്‍ കഴിക്കില്ല എന്ന ഉറപ്പ് തന്നാല്‍ ചികിത്സിക്കാം എന്ന് പറയാറുണ്ട്. കുറച്ചു ദിവസമായി പാരസെറ്റമോള്‍ കഴിച്ചു കൊണ്ടിരുന്നിട്ട് രോഗം മാറാതെ വിളിക്കുന്നവരെ ചികിത്സിക്കാറില്ല. പാരസെറ്റമോളോ അതിന്റെ കൂടിയ ഡോസായ ഡോളോയോ കഴിക്കാത്തവരില്‍ ഭൂരിപക്ഷത്തിനും പനി രണ്ടു ദിവസം കൊണ്ട് മാറുന്നതായി കാണുന്നു. വിശക്കാതെ ഭക്ഷണം കഴിക്കരുതെന്നും പുളിയുള്ള പഴങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, നാരങ്ങാ വെള്ളം എന്നിവ ആവാമെന്നും പറയും. ഭക്ഷണം കഴിച്ചേ അടങ്ങൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ മാത്രം. പുഴുങ്ങിയ അരിയുടേതല്ലാത്ത പച്ചരിയോ ഉണക്കലരിയുടേയോ കഞ്ഞിയാവാം എന്നും പറയും.

ഇതനുസരിച്ച ഭൂരിപക്ഷം പേര്‍ക്കും പനി പെട്ടന്നു മാറി. ചിലര്‍ക്ക് രണ്ടു ദിവസം മാത്രമേ പനിച്ചിട്ടുള്ളൂ. അതില്‍ പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ച പലരും ഉണ്ടായിരുന്നു. വീട്ടിലെ ഒരാള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് ശേഷം മറ്റംഗങ്ങള്‍ക്ക് രോഗം പിടിപെട്ടവര്‍, മണം പിടിക്കാന്‍ കഴിവ് നഷ്ടപ്പെട്ടവര്‍ ഇങ്ങനെ പരിശോധന നടത്താതെ തന്നെ കോവിഡ് ആണെന്ന് മനസ്സിലായവര്‍ പലരും അതിലുണ്ട്. അവര്‍ക്കൊക്കെ ഈ രോഗം വന്ന് മാറിക്കഴിഞ്ഞപ്പോഴാണ് കോവിഡ് ഇത്രനിസ്സാരമായിരുന്നു എന്ന കാര്യം മനസ്സിലായത് .

Also read:  ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് കോവിഡ്; തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്‍റീനില്‍

സംസ്ഥാനത്തുടനീളം ഇപ്പോള്‍ പടര്‍ന്നാടുന്ന, പകര്‍ന്നാടുന്ന പനി പിടിപെടുന്നവരെ ലാബ് പരിശോധന നടത്തിയാല്‍ ഭൂരിപക്ഷവും കോവിഡ് രോഗികളാകാനാണ് സാധ്യത. ഭൂരിപക്ഷത്തിനും വലിയ പ്രശ്‌നങ്ങളില്ലാതെ രോഗം മാറുന്നുമുണ്ട്. രോഗം പിടിപെടുന്നവരില്‍ ഭൂരിപക്ഷവും – പനിവരുമ്പോള്‍ പാരസെറ്റമോള്‍ മാത്രമാണ് മരുന്നായി ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പ് തന്നെ പാരസെറ്റമോളും വൈറ്റമിന്‍ സിയും ആണ് രോഗികള്‍ക്ക് കൊടുക്കുന്നത്. വൈറസ് രോഗത്തിന് ആന്റിബയോട്ടിക് ഒന്നും കൊടുക്കുന്നില്ല എന്നതു തന്നെ ഭാഗ്യം. എന്നാലും മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളിലേയും ശാസ്ത്രീയത ചോദ്യം ചെയ്യുന്ന അലോപ്പതി വൈദ്യശാസ്ത്രക്കാരോട് ഒരു സംശയം ചോദിച്ചോട്ടെ. പനി, അതും ‘ഭീകരനായ’ ഒരു വൈറസ് ഉണ്ടാക്കുന്ന കോവിഡ് ഒരാള്‍ക്ക് പിടിപെട്ടാല്‍ ആ വൈറസിനെ തുരത്താനുള്ള മരുന്ന് തങ്ങളുടെ കൈവശമില്ലത്ത സ്ഥിതിക്ക് അതിന് വളരാന്‍ – പെരുകാന്‍ ഉള്ള സാഹചര്യം ഒരുക്കാതെയെങ്കിലും നോക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കില്ലേ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ കോവിഡ് രോഗികള്‍ക്ക് പാരസെറ്റമോള്‍ കൊടുക്കുന്നതിന്റെ ശാസ്ത്രീയത ഒന്നു വിശദീകരിക്കാമോ?

ഒരാളുടെ ശരീരത്തില്‍ ഏതെങ്കിലും രോഗാണു കടന്നു കയറിയാല്‍ അതിനെ നേരിടാന്‍ ശരീരം ഒരുക്കുന്ന യുദ്ധതന്ത്രമാണ് പനി. ചൂട് കൂടിയാല്‍ രോഗാണുക്കള്‍ ചത്തുപോകും. അതിനാല്‍ ശരീരം ചൂട് കൂട്ടി രോഗാണുക്കളെ കൊല്ലാന്‍ ശ്രമിക്കുന്നു. ബാക്ടീരിയ ചെറിയ ചൂടില്‍ത്തന്നെ ചത്തു പോകുന്നതിനാല്‍ ചെറിയ ചൂടും വൈറസിന് ശക്തി കൂടുതലായതിനാല്‍ അത് നശിക്കണമെങ്കില്‍ കൂടുതല്‍ ചൂടും ഉണ്ടാക്കുന്നു. അതിനാല്‍ പനിക്ക് ശക്തി കൂടും. വ്യക്തിയുടെ പ്രതിരോധ ശേഷിയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പനിയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. ഇങ്ങനെയുള്ള ഒരു യുദ്ധതന്ത്രമായ പനിയെ അതും ജീവനപകടത്തിലാക്കുമെന്നു പറയുന്ന ഒരു രോഗം പിടിപെടുമ്പോള്‍ ഉടനേ കുറയ്ക്കാമോ? അങ്ങനെ പനി കുറയ്ക്കുന്നത് കള്ളനെ മുറ്റത്ത് കാണുമ്പോള്‍ത്തന്നെ വാതില്‍ തുറന്നിടുന്നതിനു തുല്യമല്ലേ. പനി കൂടി എന്തെങ്കിലും കോംപ്ലിക്കേഷനുകള്‍ ഉണ്ടാകാതിരിക്കാനാണ് എന്നാണ് വാദമെങ്കില്‍ ഗുളിക കൊടുക്കാതെ ഇളം ചൂട് വെള്ളം കൊണ്ടു് തുടച്ച് പനി കുറയ്ക്കാമല്ലോ. രോഗിയുടെ മരണത്തേക്കാള്‍ വലുതാണോ പനിയുടെ കോംപ്ലിക്കേഷന്‍? പനി കുറയ്ക്കാനുള്ള പാരസെറ്റമോള്‍ കൊടുക്കാത്ത ഒരു രോഗിയെങ്കിലും ആശുപത്രിയില്‍ വച്ചു മരിച്ചിട്ടുണ്ടോ? അങ്ങനെ ജീവന്‍ നഷ്ടപ്പെട്ടവരിലല്ലേ എസ്.പി ബാലസുബ്രമണ്യവും പെടുന്നത്?

ഇനി പാരസെറ്റമോള്‍ രോഗികള്‍ക്ക് ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന് ഈ വൈദ്യശാസ്ത്രം തന്നെ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നു കേട്ടു നോക്കാം. ആരോഗ്യം കുറഞ്ഞവരില്‍ ആദ്യം ലിവറിന്റേയും പിന്നീട് കിഡ്‌നിയുടെയും പ്രവര്‍ത്തനത്തെ പാരസെറ്റമോള്‍ തകരാറിലാക്കും. ചിലരില്‍ ശ്വാസകോശത്തിനും തകരാറ് സംഭവിക്കുമത്രേ. ഇതിനേക്കുറിച്ച് ചോദിച്ചാല്‍ അവര്‍ ഉടനേ പറയുന്ന മറുപടി സൈഡ് ഇഫക്ട് ഉണ്ടാവണമെങ്കില്‍ അത് 15 ഗ്രാം കഴിക്കണം. ഞങ്ങള്‍ കൊടുക്കുന്നത്. വളരേ കുറഞ്ഞ ഡോസാണ്. വളരെ ശരിയാണ്. എന്നാല്‍ മരുന്നുകളുടെ അപകടസാധ്യത പരിശോധിക്കുന്നത് ആ മരുന്ന് ആരോഗ്യമുള്ള ഒരാള്‍ക്ക് ദോഷമുണ്ടാകണമെങ്കില്‍ എത്ര അളവില്‍ അകത്തു ചെല്ലണം എന്ന് നോക്കിയാണ്. ആരോഗ്യം കുറഞ്ഞവരിലല്ലേ രോഗം ഉണ്ടാവൂ? അപ്പോള്‍ ഇതേ ഡോസ് കഴിക്കാതെ തന്നെ ആരോഗ്യം കുറഞ്ഞവരില്‍ കുഴപ്പങ്ങള്‍ ഉണ്ടാകില്ലേ? ശരീരം കോവിഡ് എന്ന ഒരത്യാപത്തില്‍ പെടുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ ലിവറും കിഡ്‌നിയും ശ്വാസകോശവും ഏറ്റവും നന്നായി പ്രവര്‍ത്തിക്കേണ്ട ആവശ്യമല്ലേ വരുന്നത്? ആ സമയത്ത് അവയുടെ പ്രവര്‍ത്തനത്തെ ഏറ്റവും ചെറുതായിപ്പോലും ബാധിക്കുന്ന ഏതെങ്കിലും മരുന്നോ ഭക്ഷണമോ രോഗിയുടെ പരിസരത്തു പോലും എത്തിക്കാമോ? കോവിഡ് ശ്വാസകോശത്തെ പെട്ടന്നു ബാധിച്ച് രോഗി ശ്വാസമെടുക്കാന്‍ കഴിയാതെ മരിക്കാം എന്നിരിക്കെ ആ മരണത്തെ ക്ഷണിച്ചു കൊണ്ടുവരലല്ലേ പാരസെറ്റമോള്‍ ചികിത്സ ചെയ്യുന്നത്?

Also read:  സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുറഞ്ഞു; ഇന്ന് സ്ഥിരീകരിച്ചത് 3593 പേര്‍ക്ക്

എന്റെ നിര്‍ദേശമനുസരിച്ച് പാരസെറ്റമോള്‍ തീരെ ഒഴിവാക്കിയ ഭൂരിപക്ഷം പേര്‍ക്കും രോഗം പെട്ടെന്ന് വിട്ടു പോയതും ചിലരില്‍ രണ്ടു ദിവസം കൊണ്ടു മാറിയതും ഞാന്‍ കൊടുത്ത മരുന്നിനേക്കാള്‍ അവര്‍ പാരസെറ്റമോള്‍ കഴിക്കാതിരുന്നതു കൊണ്ടായിരിക്കില്ലേ രോഗവിമുക്തി എളുപ്പമാക്കിയത്?

ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു. പ്രത്യേകിച്ച് ചില പലവ്യജ്ഞന കൂട്ടുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിച്ച ഗള്‍ഫിലെ എത്രയോ പേര്‍ക്ക് ഈ രോഗം പെട്ടന്നു മാറിയിരിക്കുന്നു. മാത്രമല്ല ഇത്തരം വീട്ടു മരുന്നു കഴിച്ചതുകൊണ്ട് കൊണ്ട് ഗൃഹനാഥന് പിടിപെട്ടിട്ടും ബാക്കിയുള്ളവര്‍ക്ക് പിടിപെടാതിരുന്ന അനുഭവങ്ങളും ഉണ്ട്. ഇതില്‍ നിന്നും ഒരു കാര്യം ഏതു കണ്ണു പൊട്ടനും മനസ്സിലാകും. രോഗമല്ല രോഗത്തിനുള്ള ചികിത്സയാണ് കുഴപ്പമുണ്ടാക്കുന്നത് എന്ന്. കോവിഡ് ചികിത്സയ്ക്ക് പാരസെറ്റമോള്‍ നിര്‍ദ്ദേശിക്കുന്ന വര്‍ക്ക് വലുത് രോഗിയുടെ ജീവനോ മരുന്നു കമ്പനികളുടെ ആരോഗ്യമോ? ഇവിടെ പടര്‍ന്നു പിടിച്ച – പിടിക്കാറുള്ള എലിപ്പനി, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി എന്നീ പനികളുടെയത്ര വല്ല കുഴപ്പവും കോവിഡ് ഉണ്ടാക്കുന്നുണ്ടോ?

ഇനി അല്‍പം ചൈനക്കാര്യം. ചൈനയില്‍ കോവിഡ് തുടങ്ങിയ കാലത്ത് പകല്‍ സമയത്തെ താപനില 2 ഡിഗ്രിയായിരുന്നു. നമ്മുടെ നാട്ടില്‍ 22 ഡിഗ്രിയിലേക്ക് പോലും താഴാറില്ല എന്നോര്‍ക്കണം. രോഗം തീഷ്ണമാകാന്‍ തണുപ്പും ഒരു കാരണമായിട്ടുണ്ടാവാം. കോവിഡ് മരണ താണ്ഡവമാടിയപ്പോള്‍ നമ്മളേക്കാള്‍ ബുദ്ധി കൂടുതലുള്ള അവര്‍ക്ക് ഒരു കാര്യം മനസ്സിലായി – അലോപ്പതി വൈദ്യശാസ്ത്രവും വച്ചു കൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. അവര്‍ ചൈനീസ് മെഡിസിന്‍ കൊടുത്തുതുടങ്ങി. നമ്മുടെ ആയുര്‍വേദത്തിന്റെ അടുത്തു പോലും നില്‍ക്കാന്‍ യോഗ്യതയില്ലാത്ത ശാസ്ത്രമാണ് ചൈനീസ് വൈദ്യം എന്ന TCM അഥവാ ട്രഡീഷനല്‍ ചൈനീസ് മെഡിസിന്‍ എന്നോര്‍ക്കണം. അലോപ്പതി വൈദ്യശാസ്ത്രം പരാജയം സമ്മതിച്ച 2003-ലെ സാര്‍സ് 2009-ലെ H1 N1 എന്നിവ പിടിപെട്ടപ്പോള്‍ ചൈന TCM മരുന്നു കൊണ്ടാണ് അതിനെ നേരിട്ട് വിജയിച്ചത്. ആ അനുഭവത്തിന്റെ ഓര്‍മയിലാണ് കൂടുതല്‍ പഠനത്തിന് സമയം കളയാതെ ചൈനീസ് പച്ചില മരുന്നായ TCM ചെയ്യാന്‍ അവര്‍ തീരുമാനിച്ചത്. അതിലെ വിജയം അവര്‍ വാണിജ്യപരമായി ഉപയോഗിക്കുകയും ചെയ്തു. ഇറ്റലിയുള്‍പ്പെടെ ചില ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങളിലേക്ക് അവര്‍ ഇത് കയറ്റുമതി നടത്തി.

അവിടത്തെ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വച്ചു തന്നെ അല്‍പം TCM പഠിക്കാനുള്ളതുകൊണ്ട് ഇവിടത്തെപ്പോലെ ആയൂഷ് വൈദ്യശാസ്ത്രക്കാരോട് പുച്ഛമില്ല. കോവിഡ് രോഗികളിലെ മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍, ക്രിറ്റിക്കല്‍ തുടങ്ങിയ എല്ലാ ഘട്ടത്തിലുള്ളവര്‍ക്കും TCM മരുന്നുകള്‍ കൊടുത്തിരുന്നു എന്നറിയുമ്പോഴാണ് ഇവിടത്തെ അലോപ്പതി ശാസ്ത്രം ആയുഷ് വകുപ്പുകളെ പടിക്കുപുറത്തു നിറുത്തി നടത്തുന്നത് ചികില്‍സയേക്കാള്‍ കൊലപാതക ശ്രമമാണ് എന്നു പറയേണ്ടി വരുന്നത്. TCM നേക്കാള്‍ എത്രയോ ഉയരത്തിലാണ് നമ്മുടെ ആയൂര്‍വേദവും ഹോമിയോപ്പതിയും എന്നോര്‍ക്കണം.

Also read:  ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു

കോവിഡ് ആദ്യം പിടിപെട്ടത് ചൈനയിലായതിനാല്‍ അവരാണ് ഈ രോഗം ഉണ്ടാക്കിയത് എന്ന് ചര്‍ച്ച ചെയ്യാന്‍ തിടുക്കം കാണിച്ച നമ്മുടെ മാധ്യമങ്ങളൊന്നും തന്നെ അവര്‍ ഇത്ര പെട്ടന്ന് എങിനെ അതിനെ മറികടന്നു എന്ന് ചര്‍ച്ച ചെയ്യാനുളള മര്യാദ കാണിച്ചില്ല. അങ്ങിനെ ഒരു ചര്‍ച്ച നടന്നാല്‍ അത് തങ്ങളുടെ പരസ്യ ദാതാക്കളായ കച്ചവട വൈദ്യശാസ്ത്രത്തിന്റെ കച്ചവട സാധ്യത കുറയ്ക്കും എന്ന് അവര്‍ക്കറിയാം.  അതിനാല്‍ കച്ചവട വൈദ്യ ശാസ്ത്രത്തിനു വേണ്ടി കുഴലൂത്തു നടത്തുന്ന മാധ്യമങളോ അവര്‍ ഭരിക്കുന്ന നമ്മുടെ ആരോഗ്യ വകുപ്പോ പറയുന്നതിനേക്കാള്‍ തീഷ്ണമായ സത്യങള്‍ കാണാന്‍ ശ്രമിക്കാം.

1) ഹോമിയോപതി – ആയൂര്‍വേദ മരുന്നുകള്‍ പ്രതിരോധത്തിനു മാത്രമല്ല ചികിത്സയ്ക്കും ഉപയോഗിക്കാം. ചികിത്സയ്ക്ക് ഉപയോഗിച്ചവരില്‍ ഗുരതരാവസ്ഥ തീരെ കുറവാണ്. ഏതു രോഗവും ഗുരുതരമായാല്‍ ജനം അലോപതി ആശുപത്രിയില്‍ പോകും എന്നത് ഇവിടത്തെ ശീലമായിരിക്കെ കേസു വന്നപ്പോള്‍ മാത്രം കാര്യമായ പ്രശ്‌നമില്ലാത്തവര്‍ക്ക് മാത്രമായി ഇപ്പോള്‍ അനുവദിച്ച ആയൂര്‍വേദ ചികിത്സാനുമതിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല.

2) ഒരു വൈറസ് രോഗവും ചികിത്സിക്കാനുള്ള കഴിവ് അലോപ്പതി വൈദ്യശാസ്ത്രത്തിനില്ല. ആന്ധ്രയിലെ ജപ്പാന്‍ ജ്വരവും ചേര്‍ത്തലയിലെ ചിക്കുന്‍ ഗുനിയയും അത് തെളിയിച്ചതാണ്.

3) ചിക്കന്‍ പോക്‌സിനുള്ള അലോപ്പതി മരുന്നു കഴിക്കുന്ന ചിലരില്‍ ചലന ശേഷിയെ ബാധിക്കുന്ന രോഗങള്‍ പിന്നീട് ഉണ്ടാകുന്നുണ്ട്. സംശയമുള്ളവര്‍ ശ്രീചിത്തിരയില്‍ അന്വേഷിച്ചാല്‍ മതി.

3) കേരളത്തിലെ ആരോഗ്യ മന്ത്രിക്ക് ആയുഷ് ചികിത്സകളില്‍ തീരെ വിശ്വാസമില്ല. അവരില്‍ നിന്ന് ആയുഷ് ചികിത്സയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

4) കേരളത്തിലെ ആയുഷ് വകുപ്പ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും MBBS കാരനാണ്. അവരുടെ കൂറ് എങ്ങോട്ടാണ് എന്ന് ഊഹിക്കാവുന്നതേയുളളൂ.

5) ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈന പച്ചമരുന്നു കൊണ്ടും ഏറ്റവും ചെറിയ കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ ഹോമിയോ മരുന്നു കൊണ്ടും കോവിഡ് ചികിത്സയില്‍ വിജയം നേടിയപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ രണ്ടു ചികിത്സകളേയും പടിക്ക് പുറത്തുനിര്‍ത്തി ചരിത്രമെഴുതാന്‍ ശ്രമിക്കുകയാണ്.

പനി പിടിപെട്ടാല്‍ ഹോമിയോ ആയൂര്‍വേദ ചികിത്സകള്‍ക്ക് സാധിക്കാത്തവര്‍ എന്തു ചെയ്യും?

ഇഞ്ചി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, കറുവപ്പട്ട എന്നിവയും കിട്ടുമെങ്കില്‍ കുറച്ച് തുളസിയിലയും ഒരു ആലിലയും ഇട്ട് തിളപ്പിച്ച വെള്ളം ചികിത്സയ്ക്കും പ്രതിരോധത്തിനും ഒരുപോലെ പ്രയോജനപ്പെടും. (ഋഷിദേവ് നരേന്ദ്രന്‍ ജിയുടെ ഫോര്‍മുല) ഫലസിദ്ധി ഒട്ടേറേപ്പേര്‍ അനുഭവിച്ചറിഞ്ഞതാണ്.

 

 

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »