കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച് സൗദി അറേബ്യ. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സാമുഹിക അകലം പാലിക്കണം, മാസ്‌ക് നിര്‍ബന്ധം.
റിയാദ്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ നല്‍കിയ ഇളവുകള്‍ സൗദി അറേബ്യ പിന്‍വലിച്ചു.
ഒക്ടോബര്‍ 17 ന് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച സൗദി ഭരണകൂടം ആരാധനാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ പൊതു ഇടങ്ങളിലും സാമുഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നിര്‍ബന്ധമാക്കി.
അടഞ്ഞയിടങ്ങളില്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നും തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നുമായിരുന്നു ഇളവു നല്‍കിയിരുന്നത്. ആള്‍ത്തിരക്കുള്ള പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് അടുത്തിടെ നിര്‍ദ്ദേശം വന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊതുയിടങ്ങളിലെല്ലാം മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം വന്നത്.
തുറസ്സായ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനുള്ള ഇളവ് പിന്‍വലിച്ചതായും ഡിസംബര്‍ 30 മുതല്‍ എല്ലായിടത്തും മാസ്‌ക് ധരിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശം. വിശുദ്ധനഗരങ്ങളായ മക്കയിലും മദീനയിലും ആരാധാനലയങ്ങളിലും ഇളവുകള്‍ നല്‍കിയത് പിന്‍വലിചിട്ടുണ്ട്.













