സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് ഒഴികെ മറ്റ് പ്രധാന നഗരങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയാണ്.
റിയാദ് : സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,052 ആണ്.
2,036 പേര്‍ രോഗ മുക്തരായി. അതേസമയം അതിതീവ്രവിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് രോഗികള്‍ മരിച്ചു. രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതര നിലയില്‍ കഴിയുന്നവരുടെ എണ്ണം 795 ആണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 96.37 ഉം മരണ നിരക്ക് 1.21 ശതമാനവുമാണ്. വിവിധ നഗരങ്ങളിലെ പ്രതിദിന കോവിഡ് നിരക്ക്. റിയാദ് 300, ജിദ്ദ 79, ദമാം 69 ഹുഫൂഫ് 37, മദീന 30, മക്ക 30, ജിസാന്‍ 27 എന്നിങ്ങനെയാണ്.
2020 ല്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതുവരെ രാജ്യത്ത് 8,986 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതിനിടെ രാജ്യത്ത് 60.3 മില്യണ്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.











