ജിസിസി രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ വെള്ളിയാഴ്ചയും ഉയര്‍ന്നു തന്നെ
റിയാദ് : സൗദി അറേബ്യയില്‍ പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവില്ല. 24 മണിക്കൂറിനിടെ സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 6,00,000 കടന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ മരിച്ചു.
രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 287 ആണ്. രാജ്യത്തെ കോവിഡ് മരണം 8,903 ആണ്.
3,511 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,58,546 ആയി.
അതിനിടെ, സൗദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പിഴ ശിക്ഷയുടെ തുക ഉയര്‍ത്തി. സാമൂഹിക അകലം പാലിക്കാത്തവരില്‍ നിന്ന് 1,000 സൗദി റിയാല്‍ പിഴ ഈടാക്കും . ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും.
കുവൈറ്റില്‍ 4,881 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഖത്തറില്‍ വിദേശത്ത് നിന്നെത്തിയ 440 പേര്‍ ഉള്‍പ്പടെ 4,123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 631 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. ഇവരില്‍ 73 പേരുടെ നില ഗുരുതരമാണ്.