രാജ്യത്തെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ നിരക്കില്‍ റാപിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.
കുവൈറ്റ് സിറ്റി കോവിഡ് പരിശോധനയ്ക്കുള്ള നിരക്കില്‍ കുറവു വരുത്താനുള്ള മെഡിക്കല്‍ ലൈസന്‍സിയുടെ തീരുമാനത്തെ തുടര്‍ന്ന് കുവൈറ്റില്‍ ഇനി മുതല്‍ പിിസിആര്‍ സ്വാബ് പരിശോധനയ്ക്ക് പരമാവധി ഈടാക്കുന്ന തുക ഒമ്പത് ദിനാറായി കുറഞ്ഞു.
സ്വകാര്യ ലാബുകളിലും ആശുപത്രികളിലും പിസിആര്‍ പരിശോധനയ്ക്ക് 20 മുതല്‍ 30 വരെ ദിനാര്‍ ചെലവു വരുമായിരുന്നു.
നിരക്ക് കുറച്ചു കൊണ്ടുള്ള മെഡിക്കല്‍ ലൈസന്‍സിംഗ് കമ്മറ്റിയുടെ സര്‍ക്കുലര്‍ ലഭിച്ചതായി ഹോസ്പിറ്റല്‍സ്, ക്ലിനിക്കുകള്‍, പ്രൈവറ്റ് മെഡിക്കല്‍ സെന്ററുകള്‍ ലാബറട്ടറികള്‍ എന്നിവര്‍ അറിയിച്ചു. ഇതര ജിസിസി രാജ്യങ്ങള്‍ നിരക്കുകുറച്ചിരുന്നെങ്കിലും കുവൈറ്റിന്‍ മുമ്പുണ്ടായിരുന്ന നിരക്കുകള്‍ തുടരുകയായിരുന്നു.
ജനുവരി രണ്ട് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുക. പിസിആര്‍ ടെസ്റ്റിന് നിരക്കുകള്‍ കുറച്ചതിനെ പ്രവാസി സമൂഹം സ്വാഗതം ചെയ്തു.












