മലപ്പുറം ജില്ലയിലെ വണ്ടൂർ ചോക്കോട് സ്വദേശി എണ്‍പത്തി രണ്ട് വയസുള്ള മുഹമദ് ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്.29 ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയ്യതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
