ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ
അബുദാബി : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സൗദിയിലാണ്. 4,652.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 8,895 ആയി. സൗദിയില്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 190 ആണ്.
അതേസമയം, ഖത്തറില്‍ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
പുതിയതായി 4,169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 596 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 828 പേര്‍ സുഖം പ്രാപിച്ചു.
ഖത്തറിലെ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം ആശങ്കയുണര്‍ത്തുന്നതാണ്. 28,470 പേര്‍ക്കാണ് നിലിവില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 539 പേരാണ്. ഇതില്‍ 57 പേരുടെ നില ഗുരുതരമാണ്.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവര്‍ 2,511 ആണ്. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ആക്ടീവ് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. 33,833 പേരാണ് നിലവില്‍ കോവിഡ് ബാധിച്ചവര്‍.
കോവിഡ് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ഗുരുതരമായ കുറ്റമാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തരവാദിത്തത്തോടെ ഏവരും സഹകരിക്കണമെന്ന് യുഎഇ പ്രോസിക്യൂഷന്‍ വിഭാഗം അഭ്യര്‍ത്ഥിച്ചു.











