കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു. ഇന്നലെ നടന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനമായത്. ലോകകപ്പ് മാറ്റിവെച്ചതായി ഐസിസിയും ഔദ്യോഗികമായി അറിയിച്ചു. ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നിയിലും മെല്‍ബണിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകക്കപ്പ് നടത്താനിരുന്നത്. എന്നാല്‍ ഈ വര്‍ത്തെ ലോകകപ്പ് മാറ്റിവെയ്ക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതേസമയം താരങ്ങളുടെയും ക്രിക്കറ്റ് ആരാധകരുടെയും ആരോഗ്യംവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ആദ്യ പരിഗണനയെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മനു സാഹ്നി പറഞ്ഞു. അടുത്ത വര്‍ഷം മത്സരം നടക്കാന്‍ പോകുന്ന വോദിയെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചതോടെ ഈ സീസണിലെ ഐപിഎല്‍ നടക്കാനുളള സാധ്യതയേറി. ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സാരവി ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ഈ വര്‍ഷം യുഎയില്‍ വെച്ചായിരിക്കും ഐപിഎല്‍ നടക്കുക. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴുവരെ ടൂര്‍ണമെന്റ് നടക്കാനാണ് സാധ്യത.