സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

covidkerala791

കേരളത്തിൽ ഇന്നും കോവിഡ് കണക്കുകളില്‍ വര്‍ദ്ധന. അതിവേഗത്തിലാണു സംസ്ഥാനത്ത് രോഗവ്യാപനം നടക്കുന്നത്. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. സംസ്ഥാനത്ത് 791 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

532 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 196 പേര്‍ക്കാണ് രോഗമുക്തി. ഇന്ന് രോഗം ബാധിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് മരണവും സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11066 ആയി.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്:

തിരുവനന്തപുരം–246

കൊല്ലം–47

പത്തനംതിട്ട–87

ഇടുക്കി–11

ആലപ്പുഴ–57

കോട്ടയം–39

എറണാകുളം–115

തൃശൂര്‍–32

പാലക്കാട്–31

മലപ്പുറം–25

കോഴിക്കോട്–32

Also read:  നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചക്ക്‌ രണ്ടിന്; പൊതുദർശനം അയ്യങ്കാളി ഹാളിൽ

വയനാട്–28

കണ്ണൂർ–9

കാസർകോട്–32

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്:

തിരുവനന്തപുരം–8

കൊല്ലം–7

ഇടുക്കി–5

ആലപ്പുഴ–6

കോട്ടയം–8

എറണാകുളം–5

തൃശൂര്‍–32

മലപ്പുറം–32

കോഴിക്കോട്–9

വയനാട്–4

കണ്ണൂർ–8

കാസർകോട്–9

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യം. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി.

രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാംപിളുകൾ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിൽ. 6124 പേർ ആശുപത്രികളില്‍. ഇന്ന് മാത്രം 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6029 പേർ ചികിത്സയിലുണ്ട്.

Also read:  പ്രവാസികൾക്ക് നേട്ടം: ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാൻ സൗദി

ആകെ 2,75,900 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 7610 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിൽ 88,903 സാംപിളുകൾ ശേഖരിച്ചു. 84,454 സാംപിളുകൾ നെഗറ്റീവായി. കേരളത്തിലെ ഹോട്സ്പോട്ട് 205. ഇന്ത്യയിൽ പത്ത് ലക്ഷത്തിലധികം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 35,468 പുതിയ കേസുകൾ. മരണം 680.

അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 4549 പുതിയ കേസുകളും 69 മരണങ്ങളും. കർണാടകയിൽ 4169 പുതിയ കേസും 104 മരണങ്ങളും. ഡൽഹിയിൽ 1652 പുതിയ കേസ്, 58 മരണം. എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് ഉള്ളതെന്നാണ് ഇതു കാണിക്കുന്നത്. ഇവിടെയും മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.

സംസ്ഥാനത്ത് ഗുരുതര രോഗവ്യാപനം നിലനിൽക്കുന്ന ജില്ലയെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തി. ഇന്ന് പോസിറ്റീവ് ആയ 246 കേസുകളിൽ 2 പേർ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. 237 പേർക്ക് സമ്പർക്കം മൂലം രോഗം ബാധിച്ചു. 4 ആരോഗ്യ പ്രവർത്തകർ. മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണമാണ്. തീരപ്രദേശങ്ങളിൽ പൂർണമായും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരും. ഇന്ന് അതു പ്രഖ്യാപിക്കുന്നില്ല. പക്ഷേ നാളെ അത് വേണ്ടിവരും.

Also read:  രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്നു ; 13,154 പേര്‍ക്ക് രോഗബാധ, ഒമിക്രോണ്‍ കേസുകള്‍ ആയിരത്തിലേക്ക്

ഇത് ഫലപ്രദമായി നടപ്പാക്കാൻ തീരമേഖലയെ മൂന്ന് സോണായി തിരിക്കുന്നു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ 2, വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാം സോൺ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകി.

ഈ സംവിധാനത്തിന്‍റെ ചുമതലയിലുള്ള സ്പെഷൽ ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. ഇതിന് പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പ്, പൊലീസ്, കോർപറേഷൻ, പഞ്ചായത്ത് ഇവയെല്ലാം സംയുക്തമായി പ്രതിരോധ പ്രവർത്തനം നടത്തും.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES