നിത്യേനയുള്ള കോവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനയെ തുടര്‍ന്ന് യാത്രകള്‍ നീട്ടിവെയ്ക്കാന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റില്‍ 588 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെയുള്ള കണക്കനുസരിച്ച് കുവൈറ്റിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,177,23 ആയി. 108 പേര്‍ കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,11,788.
تعلن #وزارة_الصحة عن تأكيد إصابة 588 حالة جديدة، وتسجيل 108 حالة شفاء، و لم تسجل أي حالة وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 417,723 حالة pic.twitter.com/9Q4Ow96y0v
— وزارة الصحة – الكويت (@KUWAIT_MOH) January 1, 2022
മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ ആകെ മരണം 2468 ആയി തുടരുന്നു. 17338 പേര്‍ക്ക് കൂടി പിസിആര്‍ ടെസ്റ്റ് നടത്തി.
കോവിഡ് രോഗികളായവരുടെ നിലവിലെ എണ്ണം 3,467 ആണ്. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 23 ഉം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്നവര്‍ നാലു പേരുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.












