ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. ജില്ലാ കളക്ടറിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 16 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ച് മത്സ്യബന്ധനത്തിന് പോകുന്നത് കോവിഡ് സമൂഹ വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടം കര്‍ശന നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചിരിക്കുന്നത്.
