സ്വർണ്ണക്കടത്തു കേസിൽ എൻ.ഐ.എ യോട് വിശദീകരണം തേടി കോടതി. പ്രതികൾക്ക് എതിരെ യു.എ.പി.എ പ്രാഥമികമായി നില നിൽക്കുമോ എന്ന് കോടതി ചോദിച്ചു.
സ്വർണത്തിനായി പണം മുടക്കിയവർ ലാഭം എടുത്തിട്ടില്ല എന്ന് എൻ.ഐ.എ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകർക്കാൻ ശ്രമിക്കുന്ന കുറ്റകൃത്യം ഗൗരവമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ലാഭം എടുക്കാതെ സ്വർണക്കടത്തിൽ വീണ്ടും നിക്ഷേപിച്ചാൽ അത് തീവ്രവാദത്തിനായി കണക്കാക്കാം എന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ക് ഫോഴ്സിന്റെ റിപ്പോർട്ടുണ്ടെന്ന് എൻ.ഐ.എ.











