തിരുവനന്തപുരം: മതഗ്രന്ഥങ്ങള്‍ ഇറക്കിയതില്‍ മന്ത്രി കെ.ടി ജലീലിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഡിപ്ലോമാറ്റിക് ചാനല്‍ വഴി വരുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. പതിനേഴായിരം കിലോ ഈന്തപ്പഴമിറക്കിയതില്‍ നിയമലംഘനമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.
അതേസമയം, മന്ത്രി കെ.ടി ജലീലിന്റെ ആസ്തിവകകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌മെന്റ് കൂടുതല്‍ അന്വേഷണം നടത്തുന്നു. മന്ത്രി കെ.ടി ജലീലിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇ.ഡി രജിസ്‌ട്രേഷന്‍ വകുപ്പിനെ സമീപിച്ചു. ബാങ്ക് രേഖള്‍ ഉള്‍പ്പെടെ ഇ.ഡി പരിശോധിച്ച് വരുന്നു. താന്‍ സമ്പന്നനല്ല എന്ന നിലപാടായിരുന്നു ചോദ്യം ചെയ്യലില്‍ ജലീല്‍ സ്വീകരിച്ചത്.
അതേസമയം, മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഏത് ഏജന്‍സി ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല.എതിരാളികള്‍ക്ക് കൊല്ലാനാകും തോല്‍പ്പിക്കാനാകില്ലെന്ന് ജലീല്‍ പറഞ്ഞു.