കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക ഉയര്‍ത്തി യുഎഇയിലെ പിസിആര്‍ പരിശോധന ഫലങ്ങള്‍.
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ യുഎഇയില്‍ മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം 3,116 ആണ്.
1,182 പേര്‍ കോവിഡ് രോഗമുക്തരായി. അതേസമയം, രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു. നിലവില്‍, 40,780 പേരാണ് കോവിഡ് രോഗബാധിതരായവര്‍.
കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ 802,181 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, രോഗം ഭേദമായവരുടെ എണ്ണം 7,59,213. ആകെ മരണം 2,188.
കോവിഡ് രോഗം ഭേദമായ പല രോഗികള്‍ക്കും ഉറക്കമില്ലായ്മ അനുഭവപ്പെടുന്നതായി യുഎഇയിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. ചിലര്‍ക്ക് ഉത്കണ്ഠയും അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോവിഡാനന്തര ഉറക്കമില്ലായ്മ കൊറോണസോമ്‌നിയ എന്ന പേരിലാണ് അറിയിപ്പെടുന്നത്. ആഗോളതലത്തില്‍ പത്തു കോടി പേര്‍ക്ക് ഈ രോഗാവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.











