ലോക ചാമ്പ്യനും അതിവേഗ ഓട്ടക്കാനുമായ ഉസൈൻ ബോൾട്ടിന് കോവിഡ്. ആഗസ്റ്റ് 21നായിരുന്നു ബോൾട്ടിൻ്റെ 34ാം ജന്മദിനം. ആഘോഷച്ചടങ്ങിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോൾട്ടിന് ശനിയാഴ്ച ടെസ്റ്റ് നടത്തി.തുടർന്നാണ് തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച വിവരം ഉസൈൻ ബോൾട്ട് തന്നെ ട്വിറ്ററിലൂടെ അറിയിച്ചത്.
Stay Safe my ppl 🙏🏿 pic.twitter.com/ebwJFF5Ka9
— Usain St. Leo Bolt (@usainbolt) August 24, 2020
മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്, വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, ബയേൺ ലെവർകുസൻ താരം ലിയോൺ ബെയ്ലി തുടങ്ങിയവരും ജന്മദിന പാർട്ടിയിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.