ജിസിസി രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായാണ് സൂചനകള്‍. എന്നാല്‍, ബഹ്‌റൈനില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെയാണ്.
അബുദാബി : കഴിഞ്ഞ ഒരു മാസമായി ക്രമാതീതമായി വര്‍ദ്ധിച്ചു വന്ന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായി വിവിധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1600 ല്‍ താഴെയെത്തി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ കൂടി മരണമടഞ്ഞു.
ഇതോടെ യുഎഇയിലെ ആകേ കോവിഡ് മരണം 2,278 ആയി. 2,301 പേര്‍ കൂടി രോഗമുക്തിയും നേടി. അതേസമയം, നിലവില്‍ ചികിത്സയിലുള്ളവര്‍ 14,718 പേരാണ്.
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,866 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ കൂടി മരണമടഞ്ഞു.
ഇതോടെ സൗദിയില്‍ കോവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 8,965 ആയി. നിലവില്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 1052 ആണ്.
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതിയതായി 2,433 ആണ്. 1,743 പേര്‍ രോഗമുക്തി നേടി.
കുവൈത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3,463 ആണ്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഒരു രോഗി മരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,514 ആയി.
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 783 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ട് രോഗികള്‍ മരിച്ചു.
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും അധികം പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ബഹ്‌റൈനിലാണ്. കുറവ് ഖത്തറിലും. ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,581 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം, മരണം 2 ആണ്.