ഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദം കൂടുതല്‍ പേരിലേക്ക് എത്തുന്ന സ്ഥിതിയില്‍. കരുതലോടെ ഇരിക്കേണ്ട സാഹചര്യമാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ കൂടിയിട്ടില്ല. മരണനിരക്കും കൂട്ടിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. മരണങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളവും പഞ്ചാബും കൂടുതല്‍ നടപടികള്‍ എടുക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകരുത്. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ അടക്കം കോവിഡ് കേന്ദ്രങ്ങളിലാക്കണമെന്നും കേന്ദ്രം പറഞ്ഞു.