അടിയന്തിര സാഹചര്യങ്ങളിൽ പോലീസ് പട്രോളിംഗ് വഴി ഡോക്ടർമാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന പുതിയ പദ്ധതിക്ക് യു.എ.ഇ തുടക്കമിട്ടു . ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ചൊവ്വാഴ്ചയാണ് “ബിൻ വ്രൈക” എന്ന പുത്തൻ ആശയത്തിനു ആരംഭം കുറിച്ചത്. അടിയന്തിര സാഹചര്യത്തിൽ ആശുപത്രിയിൽ നിന്നും വിളി വന്നാൽ ഡോക്ടർക്ക് തങ്ങളുടെ ഫോണിൽ നിന്നും മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിലേക്ക് അലേർട്ട് അയയ്ക്കാം. ഉടൻ തന്നെ ട്രാഫിക്കിൽ കുടുങ്ങാതെ ആശുപത്രിയിലേക്ക് വാഹനം കൊണ്ടുപോകാൻ പോലീസ് പട്രോളിംഗ് അയയ്ക്കുന്നതാണ് പദ്ധതി
സേവനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഷെയ്ഖ് സെയ്ഫ് ട്വീറ്റ് ചെയ്ത ഒരു വീഡിയോ വഴി കാണിക്കുന്നുണ്ട്.
https://twitter.com/SaifBZayed/status/1288090702962995200?s=20
“കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർക്ക് ആശുപത്രിയിൽ നിന്നും എമർജൻസി കേസ് അറിയിപ്പ് വരുന്നു . ഉടൻ ഡോക്ടർ ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ട്രോൾ റൂമിൽ അലേർട്ട് നൽകുകയും . ഇതനുസരിച്ചു ഡോക്ടർക്ക് നിമിഷനേരം കൊണ്ട് പോലീസ് പട്രോളിംഗ് സേവനം ലഭ്യമാക്കുകയാണ്. ട്രാഫിക് തടസ്സം നേരിടാതെ കൃത്യ സമയത്തു ഡോക്ടറെ ആശുപത്രിയിൽ എത്തിക്കുന്നത് വഴി അത്യാസന്ന നിലയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം”.
പ്രസ്തുത പരിശീലനം പൂർത്തിയാക്കി അദ്യ സംഘം സേവന രംഗത്തുണ്ട്. ഇത്തരത്തിൽ ഒരു ആശയം ആദ്യം നിർദ്ദേശിച്ചത് പൂർവികനായ “ബിൻ വ്രൈക” എന്ന ഡോക്ടർ ആണ്. ഇത്തരത്തിൽ ഒരു സേവനത്തിലൂടെ അദ്ദേഹം തന്റെ നാട്ടിൽ നിരവധി ആളുകളെ ചികിത്സിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അദേഹത്തിന്റെ പേരാണ് പുതിയ പദ്ധതിക്ക് നൽകിയിരിക്കുന്നത്.













