നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനത്തെ ചൊല്ലി വിവാദം. ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളുടെ പ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് വഴിവച്ചത്.
സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇത്തവണയും ആവര്‍ത്തിച്ചെന്ന് സിപിഐ പ്രസ്താവനയില്‍ ആരോപിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മുന്‍ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ ജനപ്രതിനിധികളെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
അതേസമയം, സിപിഐ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയെ ക്ഷണിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി വിശദീകരിച്ചു.

















