ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കെതിരായ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരാതി.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ചീഫ് ജസ്റ്റിസ് കന്‍ഹയിലും നാഗ്പൂരിലും സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മധ്യപ്രദേശിലെ എംഎല്‍എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശനം.
"A special helicopter was provided by MP for the CJI's visit to Kanha&Nagpur. Was this the routine use of normal entitlements? If the MP government did relax its rules,was the Restatement of Values of Judicial Life breached by accepting this hospitality?"https://t.co/vDtAXy0JkK
— Prashant Bhushan (@pbhushan1) October 24, 2020
നേരത്തെ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച കേസില്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് വിവാദത്തിന് ഇടയാക്കിയിരുന്നു. കേസില്‍ ഓഗസ്റ്റില്‍ പ്രശാന്ത് ഭൂഷണിന് കോടതി ഒരു രൂപ പിഴയും വിധിച്ചിരുന്നു.