തിരുവനന്തപുരം: വിദേശ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനെ കണ്ടെത്തി. ആക്കുളത്തെ വീടിന് സമീപത്തെ പറമ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് മുതലാണ് ജയ്‌ഘോഷിനെ കാണാതായത്. രാത്രി ഒരു മണിവരെ അദ്ദേഹത്തിന് വേണ്ടി ബന്ധുക്കളും വീട്ടുകാരും തിരച്ചിലായിരുന്നു. ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ പറമ്പില്‍ റോഡിന് ചേര്‍ന്ന് കണ്ടെത്തിയത്. നാട്ടുകാരാണ് കണ്ടെത്തിയത്. കാട്ടില്‍ നിന്ന് മറിഞ്ഞു വീഴുന്നത് കണ്ടെന്ന് രക്ഷപ്പെടുത്തിയ നാട്ടുകാരന്‍ ബെന്നി പറഞ്ഞു.