ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വെളളിയാഴ്ച ചേരും. കോവിഡ് നിയന്ത്രണം ഉളളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. ബജറ്റ് സമ്മേളനത്തിന് എടുക്കേണ്ട സമീപനങ്ങളും പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ചയാകും. കര്‍ഷക പ്രക്ഷോഭം, ചൈനീസ് കടന്നുകയറ്റം എന്നീ വിഷയങ്ങള്‍ ബജറ്റ് സമ്മേളനത്തിന് ഉന്നയിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
അന്നുതന്നെ മുതിര്‍ന്ന നേതാവ് മധുസുധന്‍ മിസ്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തും. വിവിധ സംസ്ഥാനങ്ങളില്‍ നടക്കേണ്ട സംഘടനാ തെരഞ്ഞെടുപ്പിനുളള ചര്‍ച്ചയും നടക്കും.











