ഡല്‍ഹി: മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. അഹമ്മദ് പട്ടേലിന്റെ മരണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തീരാ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തനിക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത സുഹൃത്തിനെയാണെന്ന് സോണിയാ ഗാന്ധി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞാന്‍ എന്റെ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് സഹാനുഭൂതിയും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സോണിയഗാന്ധി അനുശോചന കുറിപ്പില്‍ എഴുതി.
Congress President Smt Sonia Gandhi’s condolence message on the demise of Shri Ahmed Patel. pic.twitter.com/JiOwjr3j1n
— Congress (@INCIndia) November 25, 2020
എക്കാലത്തും സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി സോണിയാ ഗാിയുടെ സെക്രട്ടറിയായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം.